Monday, 24 September 2012

പുരന്ദരദാസര്‍ പുരസ്‌കാരം സുനില്‍ തിരുവങ്ങൂരിന്

കൊയിലാണ്ടി:മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പ്രഥമ പുരന്ദരദാസര്‍ പുരസ്‌കാരത്തിന് സുനില്‍ തിരുവങ്ങൂര്‍ അര്‍ഹനായി. സംഗീതത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നല്‍കിവരുന്ന സേവനങ്ങളെ വിലയിരുത്തിയാണ് പുരസ്‌കാരം. 3,001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.

പാവണ്ടൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംഗീതാധ്യാപകനും പൂക്കാട് കലാലയം പ്രവര്‍ത്തകനുമാണ് സുനില്‍ തിരുവങ്ങൂര്‍. സപ്തംബര്‍ ഒമ്പതിന് ഭരതനാട്യാചാര്യന്‍ പി.ജി. ജനാര്‍ദ്ദനന്‍ വാടാനപ്പള്ളി അവാര്‍ഡ് ന ല്‍കും.

പത്രസമ്മേളനത്തില്‍ പാലക്കാട് പ്രേംരാജ്, രാജന്‍ നടുവത്തൂര്‍, സുരേഷ് കുമാര്‍ പന്തലായനി, ചന്ദ്രന്‍ കാര്‍ത്തിക എന്നിവര്‍ പങ്കെടുത്തു

No comments:

Post a Comment